
ദോഹ : ഖത്തറിലെ കലാസാംസ്കാരിക വാണിജ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവും നോബിൾ ഇന്റർനാഷനൽ സ്കൂൾ വൈസ്ചെയർമാനും അലി ഇന്റർനാഷണൽ ട്രേഡിങ്ങ് ജനറൽ മാനേജരും ആയിരുന്ന കെ മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചനയോഗo നടത്തി. നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ജനറൽ സെക്രട്ടറി കെ പി ബഷീർ,
ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്,വൈസ് ചെയർമാൻ അഡ്വ. അബ്ദുൾ റഹിം കുന്നുമ്മൽ, സെക്രട്ടറിമാരായ വി സി മഷൂദ്, ഫാരിസ്, ഡയറക്ടർ
ബോർഡ് അംഗങ്ങൾ , പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൾ റഷീദ്, വൈസ് പ്രിൻസിപ്പൽസ്, ഹെഡ് ഓഫ് സെക്ഷൻസ്, അധ്യാപക അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അദ്ദേഹത്തിന്റെ ചിട്ടയായ പ്രവർത്തനവും നേതൃത്വപാടവവും തികഞ്ഞ മാതൃക ആയിരുന്നു എന്ന് അനുശോചന യോഗത്തിൽ ഓർമ്മിച്ചു. അദേഹത്തിന്റെ സേവന മനോഭാവവും സാംസ്കാരികബോധവും നോബിൾ സ്കൂളിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത വിടവാണെന്ന് അനുശോചനയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.











